വിമാന യാത്രക്ക്​ ​െചലവ്​ കുറയും

ന്യൂഡൽഹി: രാജ്യത്ത്​ എകീകൃത നികുതി സംവിധാനം നിലവിൽ വരുന്നതോടെ വിമാന യാത്ര ചെലവ്​ കുറയും. ജൂലൈ ഒന്നു മുതൽ നിലവിൽ  വരുന്ന ജി.എസ്​.ടിയിൽ അഞ്ച്​ ശതമാനം നികുതിയാണ്​ ഇക്കോണമി ക്ലാസിലെ വിമാന ടിക്കറ്റുകൾക്ക്​ ചുമത്തിയിരിക്കുന്നത്​. ഇതിന്​ മുമ്പ്​ ഇത്​ ആറ്​ ശതമാനമായിരുന്നു.

എന്നാൽ ബിസിനസ്​ ക്ലാസിലെ യാത്രക്ക്​ ചെലവേറും. ബിസിനസ്​ ക്ലാസിലെ ടിക്കറ്റുകൾക്കുള്ള നികുതി 9 ശതമാനത്തിൽ നിന്ന്​ 12 ശതമാനമായി വർധിക്കും.

ഇക്കോണമി ക്ലാസിലുള്ള യാത്രക്ക്​ കുറഞ്ഞ നികുതി ചുമത്താനുള്ള സർക്കാർ തീരുമാനം വ്യോമയാന മേഖലക്ക്​ ഗുണകരമാവുമെന്നാണ്​ ​ ഇൗ രംഗത്ത്​ പ്രവർത്തിക്കുന്നവർ പറയുന്നത്​. ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ്​ ഉണ്ടാവുന്നത്​. കുറഞ്ഞ നിരക്കാണ്​ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനുള്ള കാരണം. നിരക്ക്​ വീണ്ടും കുറയുന്നത്​  യാത്രക്കാരുടെ എണ്ണം വർധിക്കാൻ കാരണമാവും.

Tags:    
News Summary - GST rates: Flight tickets for economy class to be cheaper from July 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.